ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങൾ രോഗവ്യാപനം നേരിടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
കൊറോണ പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾ ശക്തമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഡിസംബറിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും കോടതി നിരീക്ഷിച്ചു. ഡെൽഹിയിൽ സ്ഥിതി ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുജറാത്തിൽ ഉത്സവ ആഘോഷങ്ങൾ അനുവദിച്ചതിനെയും ചോദ്യം ചെയ്തു.
അതേസമയം കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹി മാര്‍ക്കറ്റുകള്‍ സർക്കാർ അടച്ചു പൂട്ടിച്ചിരുന്നു. ഡെല്‍ഹിയിലെ നംഗ്ലോയിലെ മാര്‍ക്കറ്റുകളാണ് അടച്ചു പൂട്ടിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ഡെല്‍ഹിയില്‍ നടപ്പിലാക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 30 വരെ പഞ്ചാബി ബസ്തി മാര്‍ക്കറ്റും ജന്ത മര്‍ക്കറ്റും അടച്ചുപൂട്ടാനാണ് നിര്‍ദ്ദേശം നല്‍കിയത്.