Home National ട്രെയിന്‍ സര്‍വ്വീസ് ജനുവരി മുതല്‍ സാധാരണ നിലയില്‍

ട്രെയിന്‍ സര്‍വ്വീസ് ജനുവരി മുതല്‍ സാധാരണ നിലയില്‍

0

ന്യൂഡെല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് ജനുവരി മുതല്‍ ആരംഭിക്കും. ജനുവരി, ഫെബ്രവരി മാസങ്ങളില്‍ ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഡിസംബറില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

കൊറോണ പശ്ചാത്തലത്തില്‍ ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചതിനുശേഷം ഘട്ടം ഘട്ടമായി റെയില്‍വെ റെയില്‍വെ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും മുഴുവന്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്നില്ല.

ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് നിലവിലുള്ള മാറ്റം. ഓണ്‍ലൈനിലും ടിക്കറ്റ് റിര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here