Home National പേരറിവാള​ന്റെ പരോൾ സുപ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടി

പേരറിവാള​ന്റെ പരോൾ സുപ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടി

0

ന്യൂഡെൽഹി: രാജീവ്​ ഗാന്ധി വധക്കേസിലെ പ്രതി പേരറിവാള​ൻ്റെ പരോൾ സുപ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ വിദഗ്​ധ ചികിത്സക്കായാണ്​ പരോൾ അനുവദിച്ചത്. അദ്ദേഹത്തി​ന്റെ ആശുപത്രി സന്ദർശനത്തിന്​ തമിഴ്​നാട്​ സർക്കാർ പൊലീസ്​ സംരക്ഷണം നൽകും.

മ​ദ്രാസ്​ ഹൈകോടതി നൽകിയ പരോൾ അവസാനിക്കാനിരി​​ക്കേയാണ്​ സു​പ്രീംകോടതി ഒരാഴ്​ചത്തേക്ക്​ കൂടി പരോൾ നീട്ടി നൽകിയത്​.

രാജീവ്​ ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്​ പ്രതികളിലൊരാളായ പേരറിവാളൻ. പേരറിവാളൻ്റെ ജയിൽ മോചനത്തിന്​ തമിഴ്​നാട്​ സർക്കാർ തീരുമാനിച്ച്​ രണ്ടു വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

29 വർഷം മുമ്പ്​ നടന്ന രാജീവ്​ ഗാന്ധി വധത്തിന്​ പിന്നിലെ ഗൂ​ഡാലോചനയെക്കുറിച്ച്​ നടക്കുന്ന അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന്​ സുപ്രീംകോടതി സിബിഐയെ ശാസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here