തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന ഇറക്കി. വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പൊലീസ് നിയമഭേദഗതിയില്‍ വ്യാപക വിര്‍ശനമാണ് വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്ന് വന്നത്. പ്രതിപക്ഷ നിര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നും ഇടത് സഹയാത്രികര്‍ക്കിടക്ക് നിന്ന് പോലും കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഉയര്‍ന്ന് വന്നത്. ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ ഇടപെടലുകളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായി.
സിപിഎം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിയമം തിരുത്തണമെന്ന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചു. പുനപരിശോധിക്കുമെന്ന് സിതീറാം യെച്ചൂരി നേരിട്ട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദം സംന്ധിച്ച വിശദീകരണവും നല്‍കി. ഇതിന് ശേഷമാണ് നിയമം പിന്‍വലിച്ച് പ്രസ്താവന ഇറക്കിയത്.