ഡെറാഡൂണ്‍: കൊറോണ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളിലും വീണ്ടും ശക്തമാകുമ്പോള്‍ കുംഭമേള ജനുവരിയില്‍ ഹരിദ്വാറില്‍ തന്നെ നടക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്. ജനുവരി 14നാണ് കുംഭമേള നടക്കേണ്ടത്. കൊറോണ അതിരൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുകയാണെങ്കില്‍ മാത്രമേ നീട്ടിവയ്ക്കുള്ളൂവെന്നാണ് അദ്ദേഹം വ്യക്തമാക്കി.
മേളയ്ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എബിവിപി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഹൈന്ദവ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഭക്തര്‍ക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതെ മേള നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേളയുടെ മുന്നൊരുക്കങ്ങള്‍ ഓരോ 15 ദിവസങ്ങള്‍ക്കിടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വിലയിരുത്തും.
കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായെന്നും ഡിസംബര്‍ 15 ഓടെ എല്ലാം പൂര്‍ണതോതില്‍ സജ്ജമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.