വളർത്തുനായ ചത്തതിൽ മനംനൊന്ത്​ യുവതി ജീവനൊടുക്കി

റായ്​ഗഡ്: വളര്‍ത്തുനായയുടെ വേർപാടിൽ മനംനൊന്ത്​ യുവതി തൂങ്ങിമരിച്ചു. ഛത്തീസ്ഗഡിലെ റായ്‌ഗര്‍ഗ് ജില്ലയിലാണ് സംഭവമുണ്ടായത്​. ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായ 23 വയസുകാരി പ്രിയാംശു സിങ്ങാണ്​ ത​ൻ്റെ നാല് വയസുള‌ള നായ മരിച്ചതിനെ തുടര്‍ന്ന് വീട്ടിനുള‌ളില്‍ തൂങ്ങി മരിച്ചത്. വളർത്തു നായക്കൊപ്പം സംസ്‌കരിക്കണമെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്​.

നായയുടെ മരണത്തില്‍ പ്രിയാംശു വളരെ ദുഖിതയായിരുന്നുവെന്ന് കോത്ര റോഡ് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചമന്‍ സിന്‍ഹ പറഞ്ഞു. ചൊവ്വാഴ്‌ചയാണ് നായ മരിച്ചത്. പി‌റ്റേന്ന് പ്രിയാംശു ആത്മഹത്യ ചെയ്‌തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി പൊലീസ് പറഞ്ഞു