ന്യൂഡെൽഹി: ഡെൽഹിയിൽനിന്നുള്ള എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് നവംബർ 20 മുതൽ ഡിസംബർ മൂന്നുവരെ ഹോങ്കോങ്
യാത്രാവിലക്ക് ഏർപ്പെടുത്തി.
കഴിഞ്ഞയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ ഡെൽഹിയിൽനിന്ന് ഹോങ്കോങ്ങിലെത്തിയ ചില യാത്രക്കാർ വിമാനത്താവളത്തിൽവെച്ച് നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവ് ആയതിനെ തുടർന്നാണ് ഹോങ്കോങ്ങിന്റെ നടപടി.
ഇന്ത്യയിൽനിന്നെത്തുന്ന യാത്രക്കാർ കൊറോണ പോസിറ്റീവ് ആകുന്ന പശ്ചാത്തലത്തിൽ ഇത് അഞ്ചാം തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നത്.
യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കു മാത്രമേ ഇന്ത്യയിൽനിന്ന് ഹോങ്കോങ്ങിലേക്ക് പോകാനാവൂ. മാത്രമല്ല, മറ്റു രാജ്യങ്ങളിൽനിന്ന് ഹോങ്കോങ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ വെച്ചു തന്നെ പരിശോധനയ്ക്ക് വിധേയരാവുകയും വേണം. ജൂലൈയിലാണ് ഈ നിബന്ധന ഹോങ്കോങ് സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്.