വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: മുള്ളൻകൊല്ലിയിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടി​ൻ്റെ മുൻഭാഗത്തായാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

മൂന്ന് പെൺമക്കളുണ്ട്. രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ ഈ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചു വന്നിരുന്നത്. മകൾക്ക് അസുഖമായതിനാൽ ഇരുവരും വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.