അഹമ്മദാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത്- ഉദ്ദ്-ദവ സ്ഥാപകനുമായ ഹാഫീസ് സെയ്ദിന് 10 വര്‍ഷം തടവ് വിധിച്ച് പാക്കിസ്ഥാന് തീവ്രവാദ വിരുദ്ധ കോടതി. രണ്ട് തീവ്രവാദ കേസുകളിലാണ് പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ. യുഎന്‍ നിയുക്ത തീവ്രവാദിയായ ഹാഫിസ് സയീദ് രണ്ട് തീവ്രവാദ കേസില്‍ ഇതിനോടകം 11 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. സെയ്ദ് ഉള്‍പ്പെടെ സംഘടനയിലെ നാല് നേതാക്കള്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യയിലും അമേരിക്കയിലും മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഒളവില്‍ പോയ ഹാഫിസ് സയീദ് കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് അറസ്റ്റിലാകുന്നത്. ഈ വര്‍ഷം വീണ്ടും രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ലാഹോറിലെ ഉയര്‍ന്ന സുരക്ഷ നല്കുന്ന ലാഖ്പഡ് ജയിലിലാണ് നിലവില്‍ ഹാഫിസ് സയീദുള്ളത്. ഹാഫിസ് സയീദിനെ കൂടാതെ ഇയാളുടെ സഹായിയായ സഫര്‍ ഇക്ബാലിനും യഹ്യാ മുജാഹിദിനും പത്തരവര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. അബ്ദുള്‍ റഹ്മാന് മക്കിക്കും കോടതി ആറ് മാസം തടവ് ശിക്ഷ നല്കി.