Home State കൊല്ലത്ത് രണ്ടിടത്ത് വൻ ലഹരി വേട്ട

കൊല്ലത്ത് രണ്ടിടത്ത് വൻ ലഹരി വേട്ട

0

കൊല്ലം: ജില്ലയിൽ രണ്ടിടത്തായി വൻ ലഹരി വേട്ട. ഹാഷിഷ് ഓയിലുമായി ചവറയിൽ രണ്ടാളും കൊല്ലം നഗരത്തിൽ കഞ്ചാവുമായി ഒരാളും എക്സൈസിന്റെ പിടിയിലായി.
തൃശ്ശൂർ, ചവറ സ്വദേശികളെയാണ് ചവറയിൽനിന്ന് അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന 2.25 ലിറ്റർ ഹാഷിഷ് ഓയിലുമായി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.

കഴിഞ്ഞമാസം എട്ടിന് ആറ്റിങ്ങലിൽനിന്ന് 103 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചവറയിൽ വാടകയ്ക്കെടുത്ത വീട്ടിൽ ഹാഷിഷ് ഓയിൽ സൂക്ഷിച്ച് വിൽപന നടത്തുന്നതായി വിവരം ലഭിച്ചത്.

കൊല്ലം നഗരപരിധിയിൽ വിൽപ്പനയ്ക്കായി എത്തിച്ച അഞ്ച് കിലോ കഞ്ചാവ് ആണ് പിടികൂടിയത്. രണ്ട് കേസുകളിലെയും പ്രതികളെ തുടർനടപടികൾക്കായി പ്രാദേശിക എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലേക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here