“കൗ കാബിനറ്റ്” രൂപികരിച്ചു: ഇനി ചാണക ജ്ഞാനത്തിനായി കാത്തിരിക്കാം: പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: മധ്യപ്രദേശില്‍ പശുക്കള്‍ക്ക് വേണ്ടി പ്രത്യേക ‘കൗ കാബിനറ്റ്’​ രൂപീകരിക്കാനുള്ള​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഇനി കൗ കാബിനറ്റില്‍ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക ‘കൗ കാബിനറ്റ്’​ രൂപീകരിക്കുമെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ പ്രഖ്യാപിച്ചത്.

കന്നുകാലി വളര്‍ത്തല്‍, വനം, പഞ്ചായത്ത്​-ഗ്രാമീണ വികസനം, റവന്യു, കൃഷി വികസന വകുപ്പുകള്‍ എന്നിവയാണ് ‘കൗ കാബിനറ്റില്‍’ ഉള്‍പ്പെടുക.

കൗ കാബിനറ്റിന്‍റെ ആദ്യ യോഗം ഗോപാഷ്​ടമി ദിനമായ 22ന്​ 12 മണിക്ക്​ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.