Home National ഭീമാകൊറേഗാവ് കേസ്; വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

ഭീമാകൊറേഗാവ് കേസ്; വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

0

മുംബൈ: ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവ്.

മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനും കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെത്തി കുടുംബാംഗങ്ങൾക്ക് വരവര റാവുവിനെ കാണാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും വരവര റാവുവിന് വേണ്ടി അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. നാനാവതി ആശുപത്രിയിലേക്ക് മാറ്റരുതെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി. കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here