ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ലവ് ജിഹാദിനെതിരെ കടുത്ത നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. പ്രണയ വിരുദ്ധ ജിഹാദ് കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജാമ്യമില്ലാ കേസാക്കി അഞ്ച് വര്‍ഷം തടവിന് ശിക്ഷ നല്‍കുകയും ചെയ്യുമെന്നാണ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞത്.
മധ്യപ്രദേശ് മതസ്വാതന്ത്ര്യ ബില്‍ 2020 നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസില്‍ അഞ്ച് വര്‍ഷം കഠിന ശിക്ഷയാണ് നല്‍കുക. ഈ കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്ത കുറ്റമായി പ്രഖ്യാപിക്കാനാണ് നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അടുത്ത നിയമസഭയില്‍ മതേതര നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ ഇതിനോടകം പ്രണയ വിദുദ്ധ ജിഹാദ് നിയമം കൊണ്ടുവന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഹരിയാനയിലും നിയമത്തിനുള്ള നടപടികളിലാണ്.
ലവ് ജിഹാദിന് വേണ്ട ഒത്താശ ചെയ്ത സഹായിക്കുന്നവരും ഈ നിയമപ്രകാരം കുറ്റവാളികളാക്കുമെന്നും നരോട്ടം മിശ്ര വ്യക്തമാക്കി. മാത്രമല്ല, വിവാഹത്തിന് ശേഷം മതപരിപവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുന്നവരും ഈ നിയമപ്രകാരം കുറ്റവാളികളാകും.