Home Politics തർക്കം തുടരുന്നു; പാലാ മുനിസിപ്പാലിറ്റിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സിപിഐ

തർക്കം തുടരുന്നു; പാലാ മുനിസിപ്പാലിറ്റിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സിപിഐ

0

കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സിപിഐ ഉറച്ചു നിൽക്കുന്നതോടെ സീറ്റ് വിഭജനം അനിശ്ചിതത്വത്തിലായി. സിപിഐയും ജോസ് പക്ഷവും തമ്മിലാണ് തർക്കമെങ്കിലും മധ്യസ്ഥ റോളിലെത്തിയ സിപിഐയും – സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷമായിരിക്കയാണ്. ഇന്നലെ ചേർന്ന ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. എന്നാൽ ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം.

സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക്. അതു കൊണ്ട് വേണ്ടി വന്നാൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന ഭീഷണി സി പി ഐ ഉയർത്തിയിട്ടുണ്ട്. സിപി ഐ നിലപാടിലുറച്ച് നില്‍ക്കുന്നതിനാല്‍ പരിഹാരത്തിനായി ഇന്നും ഉഭയകക്ഷി ചര്‍ച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here