കോട്ടയം: ജില്ലയിൽ 429 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 427 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4202 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 200 പുരുഷൻമാരും 175 സ്ത്രീകളും 54 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 501 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4039 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെ ആകെ 30360 പേർ കൊറോണ ബാധിതരായി. 26260 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20449 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -54, എരുമേലി-22,
ഈരാറ്റുപേട്ട -19, അതിരമ്പുഴ-16, ചങ്ങനാശേരി, വിജയപുരം-15, തലയാഴം-14, മുണ്ടക്കയം-13, മണർകാട്-12, വാഴൂർ,കുമരകം-11
മാടപ്പള്ളി-10, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, രാമപുരം-9, വൈക്കം, പാമ്പാടി-8,
പൂഞ്ഞാർ, കാണക്കാരി, കരൂർ-7, നെടുംകുന്നം, പാല, കൂട്ടിക്കൽ, കടനാട്, ആർപ്പൂക്കര, കൂരോപ്പട, കുറവിലങ്ങാട്-6
കോരുത്തോട്, ഉഴവൂർ, മുളക്കുളം-5, മൂന്നിലവ്, മറവന്തുരുത്ത്, വാഴപ്പള്ളി, മുത്തോലി, മീനച്ചിൽ,ഞീഴൂർ, പായിപ്പാട്, ചെമ്പ്-4
കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്,തലപ്പലം, ചിറക്കടവ്, പാറത്തോട്, ടി.വി പുരം, വെളിയന്നൂർ, കടുത്തുരുത്തി, പുതുപ്പള്ളി, തീക്കോയി-3
വെച്ചൂർ, വെള്ളൂർ, വെള്ളാവൂർ, തൃക്കൊടിത്താനം,കടപ്ലാമറ്റം, ഉദയനാപുരം, അയർക്കുന്നം, എലിക്കുളം, തിരുവാർപ്പ്, കുറിച്ചി, തലനാട്, മേലുകാവ്-2
കിടങ്ങൂർ, കൊഴുവനാൽ, കല്ലറ, അയ്മനം, തിടനാട്, വാകത്താനം, കങ്ങഴ, കറുകച്ചാൽ, പള്ളിക്കത്തോട്, മാഞ്ഞൂർ-1