Home National റോഡരികിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ അയൽക്കാർ തല്ലിക്കൊന്നു

റോഡരികിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ അയൽക്കാർ തല്ലിക്കൊന്നു

0

ബഹ്രൈച്ച് : സ്വന്തം വീടിനു മുന്നിലെ റോഡരികിൽ രാത്രി ഇരുട്ടിയ ശേഷം ഒന്ന് മൂത്രമൊഴിച്ചതിന് 22 ക്കാരനെ അയൽക്കാർ തല്ലിക്കൊന്നു. ഇങ്ങനെ പരസ്യമായി മൂത്രമൊഴിച്ചു എന്നും പറഞ്ഞാണ് അയൽക്കാരുമായി വഴക്ക് തുടങ്ങിയത്‌. അരഡസനോളം പേർ ചേർന്ന് വടി കൊണ്ടാണ് ഈ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്.

ബഹ്രൈച്ച് ജില്ലയിലെ റിസിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖൈറി ദിഖോലി എന്ന ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസമുള്ള സുഹേൽ എന്ന 22 വയസ്സുകാരനാണ് ഇങ്ങനെ ഒരു ദുര്യോഗമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. റാം മൂർത്ത്, ആത്മാ രാം, രാം പാൽ, സ്‌നേഹി, മഞ്ജീത് എന്നിങ്ങനെ ചില അയൽക്കാർ ഇതിന്റെ പേരിൽ വലിയ വടികളും കൊണ്ടുവന്ന് സുഹേലിനെ വളഞ്ഞിട്ടു പൊതിരെ തല്ലി. വടികൊണ്ട് തലക്ക് അടിയേറ്റ സുഹേലിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റു.

യുവാവിന്റെ നിലവിളി കേട്ട് ഓടിവന്ന ബന്ധുക്കൾക്കും ഈ അക്രമികളുടെ മർദ്ദനമേറ്റു. ഒടുവിൽ ഭീതിനിറഞ്ഞ ഒരു സാഹചര്യം പ്രദേശത്ത് സൃഷ്‌ടിച്ച ശേഷം അക്രമികൾ സ്ഥലംവിടുകയായിരുന്നു. പരിക്കേറ്റു ചോരയൊലിപ്പിച്ചു കിടന്ന സുഹേലിനെ ബന്ധുക്കൾ ഉടനടി ആശുപത്രിയിൽ എത്തിച്ചു എങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സുഹേലിനെ ആക്രമിച്ച മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here