Home State ഏലൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്ന് കിലോയോളം സ്വർണം കവർന്നു

ഏലൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്ന് കിലോയോളം സ്വർണം കവർന്നു

0

കൊച്ചി: ഏലൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. ഏലൂരിലെ ഐശ്വര്യ ജൂവലറിയിലാണ് കവർച്ച നടന്നത്. ജൂവലറിയിലെ ലോക്കർ തകർത്ത് മൂന്ന് കിലോയോളം സ്വർണവും 25 കിലോ വെള്ളിയും കവർന്നു.
രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

ഒരു കോടിയോളം രൂപയുടെ സ്വർണം നഷ്ടമായതായി സംശയിക്കുന്നു. മൂന്നു കിലോയോളം സ്വർണവും, 25 കിലോ വെള്ളിയുമാണ് നഷ്ടപ്പെട്ടത്. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ കവർച്ച നടന്നതായാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകൾ വ്യക്തമാക്കി. ഏലൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here