Home Politics പഞ്ചായത്ത് പ്രസിഡന്റിന് കെട്ടിവയ്ക്കാൻ തുക നൽകി പഞ്ചായത്ത് സെക്രട്ടറി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ്

പഞ്ചായത്ത് പ്രസിഡന്റിന് കെട്ടിവയ്ക്കാൻ തുക നൽകി പഞ്ചായത്ത് സെക്രട്ടറി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ്

0

ചേളന്നൂര്‍: ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വത്സലയ്ക്ക് തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള തുക പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച്‌ നല്‍കിയത് വിവാദമായി. തുക കൈമാറുന്ന ചിത്രം പഞ്ചായത്ത് പ്രസിഡന്റ് ഫേസ്ബുക്കിലിട്ടതോടെയാണ് വിവാദം കത്തിയത്.

റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ സെക്രട്ടറി പണം നല്‍കിയത് ചട്ട വിരുദ്ധമാണെന്ന് കാണിച്ച്‌ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ വത്സലയുടെ പേരില്‍ വന്ന ചിത്രവും വിവാദങ്ങളും പരാതിയോടൊപ്പം അയച്ചതായും അറിയുന്നു.

മാസ്‌ക് ധരിക്കാതെ ജീവനക്കാര്‍ കൂട്ടമായി ചടങ്ങില്‍ പങ്കെടുത്തത് കൊറോണ പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനം കൂടിയാണെന്ന് പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here