ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വരുത്തി കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം

ന്യൂ​ഡെൽ​ഹി: ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വരുത്തി കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ദേ​ശ നി​ക്ഷേ​പം അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​ർ 15നു ​മു​മ്പ് പ​ര​മാ​വ​ധി 26 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നാണ് തീരുമാനം. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ദേ​ശ​നി​ക്ഷേ​പ പ​രി​ധി 26 ശ​ത​മാ​ന​മാ​ണ്.

പ​ല ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളും ഇ​തി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണു ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പു​തു​താ​യി വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻറെ വി​ദേ​ശ​നി​ക്ഷേ​പ സ​ഹാ​യ പോ​ർ​ട്ട​ലാ​യ ഡി​പി​ഐ​ഐ​ടി​യു​ടെ അ​നു​മ​തി തേ​ട​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

വി​ദേ​ശ നി​ക്ഷേ​പ​മു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​ടെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും പൗ​ര​ത്വം സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​പ​ത്താ​റു ശ​ത​മാ​നം പ​രി​ധി​ക്കു​ള്ളി​ൽ വി​ദേ​ശ നി​ക്ഷേ​പ​മു​ള്ള ക​മ്പ​നി​ക​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഓ​ഹ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ർ​ണ​വി​വ​രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രു​പ​ത്താ​റു ശ​ത​മാ​ന​ത്തി​ൽ കു​റ​വ് നി​ക്ഷേ​പ​മു​ള്ള ക​മ്പ​നി​ക​ൾ ഓ​ഹ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ർ​ണ വി​വ​ര​ങ്ങ​ളും ഡ​യ​റ​ക്ട​ർ​മാ​ർ, പ്ര​മോ​ർ​ട്ട​ർ​മാ​ർ, ഓ​ഹ​രി​യു​ട​മ​ക​ൾ എ​ന്നി​വ​രു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്. നി​ല​വി​ൽ വി​ദേ​ശ നി​ക്ഷേ​പം 26 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള ക​മ്പ​നി​ക​ളും ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.

2021 ഒ​ക്ടോ​ബ​ർ 15നു​ള്ളി​ൽ വി​ദേ​ശ​നി​ക്ഷേ​പം 26 ശ​ത​മാ​ന​മെ​ന്ന പ​രി​ധി​യി​ൽ താ​ഴെ​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​മ​രേ​ന്ദ്ര സിം​ഗ് ഒ​പ്പു​വ​ച്ച ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രാ​ർ, ക​ൺ​സ​ൾ​ട്ട​ൻ​സി, നി​യ​മ​നം തു​ട​ങ്ങി​യ രീ​തി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ 60 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​യ​ള​വി​ലേ​ക്കു നി​യ​മി​ക്കു​ന്ന എ​ല്ലാ വി​ദേ​ശി​ക​ളു​ടെ​യും സു​ര​ക്ഷാ ക്ലീ​യ​റ​ൻ​സ് നേ​ടി​യി​രി​ക്ക​ണ​മെ​ന്ന​താ​ണു മ​റ്റൊ​രു നി​ർ​ദേ​ശം. വി​ദേ​ശ പൗ​ര​ന്മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 60 ദി​വ​സം മു​മ്പ് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ അ​താ​തു സ്ഥാ​പ​ന​ങ്ങ​ൾ അ​പേ​ക്ഷി​ക്കു​ക​യും വേ​ണം.