Home State കോഴിക്കോട് കൊറോണ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട് കൊറോണ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

0

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ കൊറോണ സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അശ്വിൻ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കൊറോണ ടെസ്റ്റിനും മെഡിക്കൽ പരിശോധനക്കുമായി കൊയിലാണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വീഡിയോ കോൺഫ്രറൻസിംഗിലൂടെ മജിസ്ട്രേറ്റ് ന് മുമ്പിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

യുവതിയുടെ പരാതി വാർത്തയായതിന് പിന്നാലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ആശുപത്രിയിലെ കൊറോണ ചികിത്സാ കേന്ദ്രത്തിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ജീവനക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു.

ഇക്കാര്യം നേരത്തെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here