Home State പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ സ്ഥലം മാറ്റ കരടുരേഖയിൽ വ്യാപക തിരിമറി

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ സ്ഥലം മാറ്റ കരടുരേഖയിൽ വ്യാപക തിരിമറി

0

തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ വഴിയുള്ള ആദ്യ പൊതുസ്ഥലം മാറ്റ കരടുരേഖയിൽ വ്യാപക തിരിമറിയെന്ന് ആക്ഷേപം. അപേക്ഷ സമർപ്പിച്ച 300 ലധികം മിനിസ്​റ്റീരിയല്‍ ജീവനക്കാരെ പരിഗണിക്കാതെ 57 പേർക്ക് മാത്രം സ്ഥലംമാറ്റം നൽകിയാണ്​ കരട് ഉത്തരവ് പുറത്തിറക്കിയതെന്ന് ജീവനക്കാർ ആരോപിച്ചു.

ജില്ലയ്ക്ക് പുറത്ത്​ ജോലി ചെയ്യുന്ന സീനിയറായ അപേക്ഷകരെ പരിഗണിക്കാതെ കഴിഞ്ഞ മാർച്ച്​ ഒന്നിനുശേഷം താൽക്കാലികമായി പ്രമോഷൻ നൽകി നിയമിച്ച 63 സീനിയർ സൂപ്രണ്ടുമാരെയും 92 ജൂനിയർ സൂപ്രണ്ടുമാരെയും തൽസ്ഥാനത്ത്‌ നിലനിർത്തുകയായിരുന്നു. സർക്കാർ-കോടതി ഉത്തരവുകൾ നിരവധി ഉണ്ടായിട്ടും മൂന്ന്​ വർഷം നീട്ടിക്കൊണ്ടുപോയി ഒടുവിൽ കോടതിയലക്ഷ്യ നടപടിയെത്തുടർന്നാണ് കരടു​രേഖ ഇറങ്ങിയത്​.

അപേക്ഷ ക്ഷണിച്ച്​ ഒക്​ടോബർ 22ന്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിലെ മാനദണ്ഡങ്ങൾ പലതും കാറ്റിൽപ്പറത്തി ഇറക്കിയ ഉത്തരവ് പിൻവലിച്ച് അപേക്ഷ നൽകിയ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തിയുള്ള കരട് ഇറക്കണമെന്ന്​ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്​റ്റീരിയൽ സ്​റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കോടതി വിധി അട്ടിമറിക്കാനാണ് അബദ്ധങ്ങളോടെ കരട് പുറത്തിറക്കിയതെന്ന്​ ഭാരവാഹികൾ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here