ലണ്ടൻ: ലോകത്തിലെ എല്ലാ ജന്തുജാലങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി ഒരൊറ്റ പാര്‍ക്ക് എന്ന ആശയവുമായി ബ്രിട്ടീഷ് വ്യവസായി. അഞ്ച് ബില്ല്യണ്‍ പൗണ്ട് ഉണ്ടെങ്കില്‍ ജുറാസിക് വേള്‍ഡ് മാതൃകയില്‍ ഒരു പാര്‍ക്ക് സൗത്ത് ആഫ്രിക്കയില്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് ബ്രിട്ടീഷ് വ്യവസായിയായ റിച്ചാര്‍ഡ് പ്രിന്‍സ് ലൂ കര്‍സന്‍ പറയുന്നത്.
ബൃഹത്തായ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു. സൗത്ത് ആഫ്രിക്കയിലെ ക്വാ സുലു നാറ്റല്‍ പ്രോവിന്‍സില്‍ നൂറ് ചതുരശ്ര കിലോമീറ്ററില്‍ പദ്ധതി പൂര്‍ത്തിയാക്കാം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കര്‍സര്‍വേഷന്‍ പാര്‍ക്കായി ഇത് മാറുമെന്നാണ് റിച്ചാര്‍ഡ് പ്രിന്‍സ് ലൂ കര്‍സന്‍ പറയുന്നത്.
എന്നാൽ ഇത് എങ്ങനെ യാഥാര്‍ത്ഥ്യമാക്കും എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ പ്രോജക്ടിന്റെ ട്രയലുകള്‍ 2021ല്‍ സംപ്രേഷണം ചെയ്യുന്ന നോഹാസ് ആര്‍ക്ക് എന്ന ടെലിവിഷന്‍ സീരിസില്‍ ചിത്രീകരിക്കും.