Home State സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കാനെത്തിയ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍; കൊലപാതകമോ?

സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കാനെത്തിയ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍; കൊലപാതകമോ?

0

ഇടുക്കി: സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കാനെത്തിയ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. രണ്ട് ദിവസം മുന്‍പ് പരിചയപ്പെട്ട ആളുടെ വീട്ടിലാണ് 55കാരനായ സജീവന്‍ എത്തിയത്. അമരാവതി സ്വദേശിയാണ് മരിച്ചത്. മരണം കൊലപാതകമെന്ന് സംശയിക്കുന്നു. ഇടുക്കി ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണന്റെ വീട്ടിലാണ് ഇയാള്‍ എത്തിയിരുന്നത്.

മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തില്‍ മുറിപ്പാടുണ്ട്. ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ പണിക്കെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ദീപാവലിയാഘോഷത്തിന് സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് സജീവന്‍ ബാലകൃഷ്ണന്റെ വീട്ടില്‍ എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ബാലകൃഷ്ണനും സജീവനും പുറത്തേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ സജീവന്‍ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് പറഞ്ഞ് ബാലകൃഷ്ണന്‍ അയല്‍വാസികളെ സമീപിച്ചു. സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസിന്റെ പ്രാഥമിക പരിശോധനയിലാണ് മുറിപ്പാടുകള്‍ കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബാലകൃഷ്ണനും ഭാര്യയും നിരീക്ഷണത്തിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി സജീവന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here