Home Covid-19 കോട്ടയത്ത് 266 പേര്‍ക്ക് കൊറോണ ; 265 പേർക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ

കോട്ടയത്ത് 266 പേര്‍ക്ക് കൊറോണ ; 265 പേർക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ

0

കോട്ടയം: ജില്ലയില്‍ 266 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 265 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 3283 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 129 പുരുഷന്‍മാരും 117 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

470 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4626 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29762 പേര്‍ കൊറോണ ബാധിതരായി. 25075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20100 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -57, ചങ്ങനാശേരി- 26, വൈക്കം, ഏറ്റുമാനൂർ -15,
തലയോലപ്പറമ്പ്, മാഞ്ഞൂർ, കാണക്കാരി, ഉദയനാപുരം -8, രാമപുരം, ടി.വി പുരം, ചിറക്കടവ് – 6, ചെമ്പ്, തൃക്കൊടിത്താനം, ഈരാറ്റുപേട്ട – 5

പാമ്പാടി, പാലാ, അതിരമ്പുഴ, വെള്ളാവൂർ, എരുമേലി, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കുറിച്ചി – 4, കൂരോപ്പട, പൂഞ്ഞാർ, മറവന്തുരുത്ത്, തിടനാട്,
പുതുപ്പള്ളി,അകലക്കുന്നം -3

കങ്ങഴ, മാടപ്പള്ളി, വിജയപുരം, കരൂർ, തിരുവാർപ്പ്, പള്ളിക്കത്തോട്, ആർപ്പൂക്കര, അയ്മനം, തലപ്പലം, തീക്കോയി – 2

കിടങ്ങൂർ, മുത്തോലി, മണർകാട്, കടപ്ലാമറ്റം, വാഴപ്പള്ളി, കുറവിലങ്ങാട്,ഭരണങ്ങാനം, മേലുകാവ്, മുണ്ടക്കയം, നെടുംകുന്നം, വാകത്താനം, തലയാഴം,
വെച്ചൂർ, എലിക്കുളം, വെള്ളൂർ, പായിപ്പാട്, മൂന്നിലവ്, മീനടം – 1

LEAVE A REPLY

Please enter your comment!
Please enter your name here