കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ എഎം അൻസാരി വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അൻസാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ. രണ്ട് പ്രാവശ്യം കൗൺസിലർ ആയിരുന്ന അൻസാരി മുൻ കൊല്ലൂർ വിള പഞ്ചായത്തംഗവും ഐഎൻടിയൂസി നേതാവുമാണ്.