സ്വർണക്കടത്ത്​ ; ആരോപണ വിധേയനായ കാരാട്ട്​ ഫൈസൽ ഇടത് സ്ഥാനാർഥി

കൊടുവള്ളി: സ്വർണക്കടത്ത്​ കേസിൽ ആരോപണ വിധേയനായ കാരാട്ട്​ ഫൈസൽ കൊടുവള്ളിയിലെ എൽഡിഎഫ്​ സ്ഥാനാർഥി. കൊടുവള്ളി നഗരസഭയിലെ 15ാം വാർഡിൽ നിന്നാണ്​ ഫൈസൽ ജനവിധി തേടുന്നത്​. പിടിഎ റഹീം എംഎൽഎയാണ്​ ഫൈസലിനെ സ്ഥാനാർഥിയായി ​പ്രഖ്യാപിച്ചത്​.

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട്​ ഫൈസലിനെ കസ്​റ്റംസ്​ കസ്​റ്റഡിയി​ലെടുത്തിരുന്നു. കാരാട്ട്​ ഫൈസലി​ൻ്റെ വീട്ടിൽ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തിയിരുന്നു. പറമ്പത്ത്​കാവ്​ നഗരസഭ വാർഡിൽ നിന്നും എൽഡിഎഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ കാരാട്ട്​ ഫൈസൽ കഴിഞ്ഞതവണ നഗരസഭയിലെത്തിയത്​.