ഇടതുപക്ഷ ജീർണതക്കെതിരായ പ്രതിഷേധമാണ് തന്റെ സ്ഥാനാർഥിത്വം; അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ പി​താ​വ്

കോഴിക്കോട്: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ പി​താ​വ് ഷു​ഹൈ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രംഗത്ത് സജീവമായി. ഇടതുപക്ഷത്തിന്റെ ജീർണതക്കെതിരായ പ്രതിഷേധമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന്
ഷുഹൈബ് പറഞ്ഞു. അലനും താഹയും അടക്കം നിരവധി നിരപരാധികൾ പൊലീസ് വേട്ടക്ക് ഇരയായി.

താനും നേരത്തെ സിപിഎം പ്രവർത്തകനായിരുന്നു. പത്ത് വർഷമായി പ്രസ്ഥാനത്തിൽ നിന്ന് അകന്ന് നിൽക്കുകയാണ്. യുഡിഎഫ് ഉൾപ്പടെയുള്ള പാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ഷുഹൈബ് വ്യക്തമാക്കി.

കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. എൽജെഡിയുടെ തോമസ് മാത്യുവാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.

പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്വമെന്ന് ആർഎംപി അറിയിച്ചു. അറസ്റ്റിലാകുമ്പോൾ സിപിഎം അംഗമായിരുന്ന അലനെ പിന്നിട് പാർട്ടി പുറത്താക്കിയിരുന്നു. അതേസമയം രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് ആലോചനയില്ലെന്ന് താഹയുടെ കുടുംബം അറിയിച്ചു.