Home World യുഎഇ റോഡ് അതിർത്തികൾ 16 മുതൽ തുറക്കും

യുഎഇ റോഡ് അതിർത്തികൾ 16 മുതൽ തുറക്കും

0

റിയാദ്: കൊറോണയെ തുടർന്ന് അടച്ചിട്ട യു.എ.ഇ റോഡ് അതിർത്തികൾ ഈമാസം 16 മുതൽ തുറക്കും. അതിർത്തികൾ തുറക്കുന്നതായി ഇന്നലെ ഒമാനും പ്രഖ്യാപിച്ചിരുന്നു. ഒമാൻ സ്വദേശികൾക്ക് യുഎ ഇയിലേക്ക് റോഡ് മാർഗം വരാൻ മുൻകൂർ അനുമതി വേണ്ട. പക്ഷെ, കൊറോണ പരിശോധന നിർബന്ധമായിരിക്കും.
ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിർത്തികളിലൂടെ അനുവദിച്ചിരുന്നത്.

അടുത്തദിവസം മുതൽ ഒമാനിലെയും യുഎ ഇയിലെയും സ്വദേശികൾക്ക് അതിർത്തികളിലൂടെ യാത്ര ചെയ്യാം. ഒമാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് റോഡ് മാർഗം യുഎഇയിൽ നിന്ന് ഒമാനിലേക്ക് വരാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു.എ.ഇയിലേക്ക് റോഡ് മാർഗം വരുന്ന ഒമാൻ സ്വദേശികളും 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയിൽ കൊറോണ നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യു.എ.ഇ അതിർത്തിയിൽ അവർക്ക് വീണ്ടും പിസിആർ പരിശോധനയുണ്ടാകും. യു.എ.ഇയിൽ പ്രവേശിച്ചാൽ ഓരോ എമിറേറ്റിലെയും ക്വാറന്റയിൻ നിയമങ്ങൾ സന്ദർശകരായ ഒമാൻ സ്വദേശികൾക്കും ബാധകമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here