Home Politics വിവാദങ്ങൾ വേണ്ട; ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ഒഴിഞ്ഞത് ; സീതാറാം യെച്ചൂരി

വിവാദങ്ങൾ വേണ്ട; ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ഒഴിഞ്ഞത് ; സീതാറാം യെച്ചൂരി

0

ന്യൂഡെൽഹി: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത് ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്നും ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും യെച്ചൂരി പറഞ്ഞു.

തുടർ ചികിത്സക്കായിട്ടാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് സിപിഎം വിശദീകരണം. എന്നാല്‍ മാസങ്ങൾക്ക് മുൻപ് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോൾ തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇപ്പോൾ മാറ്റം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്നാണ് അന്ന് ആ തീരുമാനം വേണ്ടെന്ന് വച്ചതെന്നും സി പിഎം നേതാക്കൾ പറയുന്നു.

അതേസമയം അന്നത്തേക്കാൾ കടുത്ത പ്രതിസന്ധിയാണ് കോടിയേരി ഇപ്പോൾ നേരിട്ടത്. സാമ്പത്തിക കുറ്റകൃത്യത്തിന് ബിനീഷിനെ അറസ്റ്റ് ചെയ്ത ഘട്ടം മുതൽ കോടിയേരിയെ ലക്ഷ്യം വച്ച് പ്രതിപക്ഷവും നീക്കങ്ങൾ ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here