മലപ്പുറം: ദേശീയപാത കാക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. മലപ്പുറം കുന്നുംപുറം ചേലേക്കോട് സ്വദേശി മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ (25), ഭാര്യ ചേലേമ്പ്ര പുല്ലിപറമ്പ് ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്.
പത്തു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചേലേമ്പ്രയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
സലാഹുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറിൻറെ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമാനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.