വാഷിംഗ്ടൺ: ചരിത്രത്തില്‍ തന്നെ ആദ്യ പരീക്ഷണത്തിനൊരുങ്ങുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വ ഗ്രഹത്തിലെ പാറ കഷ്ണങ്ങളെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തുകയാണ് നാസ. ചൊവ്വയിലെ പാറ കഷ്ണങ്ങള്‍ ഭൂമിയിലെത്തിക്കുന്ന ക്യാംപെയ്ന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം നാസ ഒരു അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു.
(ഇഎസ്എ)യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് നാസ ഈ ദൗത്യത്തിനിറങ്ങുന്നത്. മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ള സാംപിള്‍ കൊണ്ടുവരാനുളള നീക്കം ഇതുവരെ ആരും നടത്തിയിട്ടില്ല. ഒരു അഭിലാഷ ദൗത്യമായ ഈ ശ്രമത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതോടെ നാസ ശ്രമവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള സമഗ്രമായ അവലോകനത്തിന് ശേഷം ചൊവ്വയുടെ റോബോട്ടിക് പര്യവേക്ഷണത്തിനുള്ള അടുത്ത ഘട്ടമായ എംഎസ്ആര്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ നാസ ഇപ്പോള്‍ തയ്യാറാണെന്ന് ഐആര്‍ബി ഏകകണ്ഠമായി വിശ്വസിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഡ്രില്‍ ഉപയോഗിച്ച് പാറകളില്‍ നിന്നും മണ്ണില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കും. ഈ സാംപിളുകള്‍ ട്യൂബുകളില്‍ സംഭരിക്കും. ഈ പ്രക്രിയയെ സാംപിള്‍ കാഷിംഗ് എന്നാണ് നാസ വിശേഷിപ്പിക്കുന്നത്. ബഹിരാകാശത്തേക്ക് ഇതുവരെ അയച്ച ഏറ്റവും വൃത്തിയുള്ള ഹാര്‍ഡ് വെയറായ കോറിംഗ് ഡ്രില്ലു സാമ്പിള്‍ ട്യൂബുകളുമുള്ള ഒരു നൂതന സാംപിള്‍ സിസ്റ്റമാണ് അബോര്‍ഡ് പെര്‍സെവെറന്‍സ്.