ന്യൂഡെൽഹി: ഇന്ത്യൻ ആയുധ പരീക്ഷണങ്ങളിലേക്ക് പുതിയ അംഗം കൂടി. ഒഡീഷയിലെ പ്രതിരോധ വിദഗ്ധർ ബാലസോറിൽ നിന്ന് ഡിആർഡിഒ ഭൗമ-വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ക്യുക്ക് റിയാക്ഷൻ സർഫസ് ടു എയർ മിസൈൽ (ക്യുആർഎസ്എഎം) വിഭാഗത്തിൽപ്പെട്ട മിസൈലാണ് പരീക്ഷിച്ചത്.
ആകാശത്തിൽ പറന്നിരുന്ന ആളില്ല വിമാനത്തെ വിജയകരമായി മിസൈൽ തകർത്തു. മധ്യദൂര മിസൈലായ ഇത് ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, ഡിആർഡിഒ എന്നിവ സംയുക്തമായാണ് ശക്തിയേറിയ റഡാറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ മിസൈൽ സൈനിക ചരക്കു നീക്കങ്ങൾ സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എല്ലാ ദിശകളും കർശനമായി നിരീക്ഷിക്കുന്ന റഡാർ 360 ഡിഗ്രിയിലും ശത്രുവിന്റെ നീക്കങ്ങൾ മണത്തറിയും. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ തുടർന്ന് ഡിആർഡിഒ ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.