തിരുവനന്തപുരം: കൊറോണ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും ഐസിഎംആറിന്റെയും നിര്‍ദേശ പ്രകാരമാണ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
ഇതിന് ശേഷം ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
വാക്‌സിന്‍ വന്നാല്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കുന്നതിന് നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള തയാറെടുപ്പുകള്‍ക്കൊപ്പം വിതരത്തിനുള്ള ശൃംഖലയൊരുക്കുന്നതിനും പ്രത്യേക സമിതി രൂപീകരിക്കണമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളെല്ലാം കേരളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ എത്ര വാക്‌സിന്‍ ലഭിക്കുമെന്നോ, ആര്‍ക്കെല്ലാം എങ്ങനെ വിതരണം ചെയ്യണമെന്നതിനെക്കുറിച്ചോ ഇതുവരെ രൂപരേഖയായിട്ടില്ല.