ബംഗ്ലൂരൂ: ഡിസ്നിയുടെ ഓൺലൈൻ സ്റ്റോറായ ഷോപ്പ്ഡിസ്നി ഇന്ത്യയിലും സേവനം ആരംഭിക്കാനൊരുങ്ങുന്നു. ഡിസ്നിയുടെ ഏറ്റവും വലിയ ബ്രാൻഡുകളായ മാർവൽ, പിക്സാർ, സ്റ്റാർ വാർസ്, ഡിസ്നി എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഷോപ്പ് ഡിസ്നി. ഇന്ത്യൻ വിപണിയിൽ ഈ ബ്രാന്റുകളിൽ നിന്നും ഏതൊക്കെ പ്രൊഡക്ടുകളായിരിക്കും ലഭ്യമാകുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ഡിസ്നി ഇന്ത്യ നിലവിൽ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന നടത്തുന്ന നിരവധി പ്രൊഡക്ടുകൾ ഉണ്ട്.ഇവയെല്ലാം ഷോപ്പ് ഡിസ്നിയിലൂടെ ലഭ്യമാക്കും. ഇത് കൂടാതെ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതും ഡിസ്നി മറ്റ് രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നതുമായ പ്രൊഡക്ടുകളും ഉപയോക്താക്കൾക്ക് ലഭിക്കും.
ഷോപ്പ്ഡിസ്നി.കോമിന്റെ ഇന്ത്യൻ വെബ്സൈറ്റ് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായിരിക്കും.ഡിസ്നി പ്രൊഡക്ടുകൾ
നിലവിൽ അജിയോ, ആമസോൺ, ബെവാക്കൂഫ്, ഫസ്റ്റ് ക്രൈ, ലൈഫ് സ്റ്റൈൽ, മാക്സ്, പാന്റലൂൺസ്, റിലയൻസ് ഡിജിറ്റൽ, ദി സോൾഡ് സ്റ്റോർ, ഡബ്ല്യുവൈഒ എന്നിവയുൾപ്പെടെയുള്ള നിരവധി തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളിലൂടെ ഔദ്യോഗിക ഡിസ്നി പ്രൊഡക്ടുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളെല്ലാം ഡിസ്നിയുടെ വസ്ത്രങ്ങളാണ് വിൽക്കുന്നത്.
വസ്ത്രങ്ങളല്ലാത്തവ റിലയൻസ് ഡിജിറ്റൽ (ഡിസ്നി ബ്രാൻഡഡ് ഹെഡ്‌ഫോണുകൾ), ഫസ്റ്റ് ക്രൈ (ഡിസ്നി ബ്രാൻഡഡ് പാത്രങ്ങൾ, റൂം അലങ്കാരം, സ്‌കൂൾ സപ്ലൈസ്, ട്രാവൽ ബാഗുകൾ) എന്നീ പ്ലാറ്റ്ഫോമുകളിൽ മാത്രമേ ലഭ്യമാകുന്നുള്ളു.