തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. മാസ്‌ക് ധരിക്കാത്തവർക്ക് ഇനി മുതൽ 500 രൂപയായിരിക്കും പിഴ. നേരത്തെ 200 രൂപയായിരുന്നു. 500 രൂപ വരെ പിഴ ഈടാക്കിയിരുന്ന ലംഘനങ്ങൾക്ക് 5000 രൂപ വരെ പിഴ ഈടാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
പൊതുനിരത്തിൽ തുപ്പുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കൂടാതെ വിവാഹചടങ്ങിൽ നിയന്ത്രണം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ ഈടാക്കും. ക്വാറന്റൈൻ ലംഘനം, ലോക്ഡൗൻ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടൽ എന്നിവയ്ക്ക് ഇനി മുതൽ വർധിപ്പിച്ച പിഴ അടയ്ക്കണം.
സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കുടുതൽ രോഗികൾ ഉള്ളത് സംസ്ഥാനത്താണ്. ഇന്നലെ അയ്യാരിത്തലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ രോഗവ്യാപനം കുടുമെന്ന് ആശങ്കയിലാണ് സംസ്ഥാനം. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
സ്ഥാനാർഥികൾ വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ എന്നിവരുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പോവുന്നവർ ഒരു കാരണവശാലും കുട്ടികളെ എടുക്കാൻ പാടില്ല.
നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിരിക്കുന്ന നിർദേശം. ലഘുലേഖകളോ നോട്ടീസുകളോ വാങ്ങിയാൽ ഉടൻ തന്നെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം തുടങ്ങിയ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.