Home State ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസ് ; വിനായകന് ജാമ്യം

ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസ് ; വിനായകന് ജാമ്യം

0

കൊച്ചി: ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസില്‍ നടന്‍ വിനായകന് ജാമ്യം. പൊതുപ്രവര്‍ത്തകയായ സ്ത്രീ ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു ആശ്ലീല വാക്കുകള്‍ ഉപയോഗിച്ച്‌ വിനായകന്‍ അവരെ അപമാനിച്ചത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് കേസ് എടുക്കുകയും വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

നാല് മാസത്തെ അന്വേഷണത്തിനുശേഷം വയനാട് ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആശ്ലീല ചുവയോടെ സംസാരിച്ചതിനും സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചതിനും പരമാവധി ഒരു വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റങ്ങളായിരുന്നു വിനായകനെതിരേ ചുമത്തിയിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 18 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയ കോട്ടയം സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തക ആ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു വിനായകനെ ഫോണില്‍ വിളിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് വിനായകന്‍ തന്നോട് പ്രതികരിച്ചതെന്ന് അവര്‍ ഫെയ്‌സ്ബുക്കിലൂടെയും അറിയിച്ചിരുന്നു. ഫോണ്‍ റെക്കോര്‍ഡ് സഹിതമാണ് പരാതി കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here