തിരുവനന്തപുരം: നാളെയും മറ്റന്നാളും(ശനി, ഞായർ) റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തിൽ മാറ്റം. രണ്ട് ദിവസവും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടർ പ്രവർത്തിക്കുകയുള്ളൂ. ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറായതിനാലാണ് മറ്റന്നാളും സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്.
കേരളത്തിനുള്ളിലെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ സമയക്രമം ഇപ്രകാരമാണ്. തിരുവനന്തപുരം-രാത്രി 7.15. കൊല്ലം – രാത്രി 8.11, ആലപ്പുഴ- രാത്രി 9.33, എറണാകുളം- രാത്രി 10.30, തൃശൂര്‍ – രാത്രി 11.53, ഷൊര്‍ണൂര്‍ രാത്രി 12.45, കോഴിക്കോട് – രാത്രി 1.57, കണ്ണൂര്‍ – പുലര്‍ച്ചെ 3.12, കാസര്‍കോട് – പുലര്‍ച്ചെ 4.24 എന്നിങ്ങനെയാണ്.