കൊടുങ്ങല്ലൂർ : ചേട്ടനും അനുജനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേർക്കുനേർ. മതിലകം ഗ്രാമപഞ്ചായത്തിലാണ് ബിജു-ബൈജുമാർ തമ്മിലുള്ള പോരാട്ടത്തിന് രക്തബന്ധം തടസ്സമല്ലാതായത്. പഞ്ചായത്ത് 16ാം വാർഡിലാണ് സഹോദരന്മാർ തമ്മിലുള്ള പോരാട്ടം.
കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടൻ്റെയും മാളുവിൻ്റെയും മക്കളായ ഇരുവരും മത്സ്യബന്ധന മേഖലയുമായി അടുത്ത ബന്ധമുള്ളവരുമാണ്. 48കാരനായ ബിജു സിപിഎം സ്ഥാനാർഥിയും 43 കാരനായ ബൈജു കോൺഗ്രസ് സ്ഥാനാർഥിയുമാണ്. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡൻറായ ബിജു സിപിഎം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. ജനസേവന സംഘടനയായ ‘പൊക്ലായ് കൂട്ടായ്മ’യുടെ ഭാരവാഹിയുമാണ്.