Home State തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട

0

തിരുവനന്തപുരം: വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ദുബായിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന്റെ കയ്യിൽ നിന്നു രണ്ടു കിലോ 300 ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയും സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് സജീവമായി തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം കരിപ്പൂരിൽ നിന്നും 35 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 730 ഗ്രാം സ്വർണ്ണമാണ് ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് കരിപ്പൂരിൽ നിന്നും സ്വർണ്ണം പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here