Home State എറണാകുളത്ത് വ്യാജ ഡോക്ടർ പിടിയിലായി

എറണാകുളത്ത് വ്യാജ ഡോക്ടർ പിടിയിലായി

0

കൊച്ചി: വ്യാജ ഡോക്ടറെ എറണാകുളത്ത് പിടികൂടി. എടത്തലയിൽ രോഗികളെ പരിശോധിച്ച് വന്ന പത്തനംതിട്ട റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ബിഫാം സർട്ടിഫിക്കറ്റുള്ള ഇവർ എംബിബിഎസ് ഡോക്ടറെന്ന പേരിൽ ക്ലിനിക് നടത്തുകയായിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി എംബിബിഎസ് ഡോക്ടറെന്ന പേരിൽ സംഗീത രോ​ഗികളെ പരിശോധിച്ച് വരുകയായിരുന്നു. വ്യാജ ഡോക്ടറമാർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here