ബീജിങ്: മത്സ്യത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം. കണവ എന്ന മത്സ്യത്തിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിലെ ബാസു ഇന്റര്‍നാഷണലില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്ക് ഏര്‍പ്പെടുത്തി.
ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വൈറസ് കണ്ടെത്തിയ വിവരം ചൈനീസ് കസ്റ്റംസ് ഓഫീസാണ് അറിയിച്ചത്. ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ വൈറസിനെ കണ്ടെത്തിയത്. ബാസു ഇന്റര്‍നാഷണലില്‍ നിന്നെത്തിയ ടണ്‍ കണക്കിന് മത്സ്യത്തില്‍ നിന്നാണ് കൊറോണ വൈറസ് കണ്ടെത്തിയത്. മൂന്ന് സാമ്പിളുകളില്‍ നിന്നാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം, ഒരാഴ്ചയ്ക്ക് ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റംസ് വ്യക്തമാക്കി.