Home National നമ്പര്‍ 8498, ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍

നമ്പര്‍ 8498, ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍

0

ബെംഗളൂരു: കൈദി നമ്പര്‍ 8498, ജയിലില്‍ ബിനീഷ് കോടിയേരിയുടെ നമ്പറാണിത്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട ബിനീഷ് കോടിയേരി ഇപ്പോള്‍ ഉള്ളത് പരപ്പന അഗ്രഹാര ജയിലിലാണ്. ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ മുഹമ്മദ് അനൂപ്, കൂട്ടുപ്രതി റിജേഷ് എന്നിവരും ഇതേ ജയിലിലാണ്.

കൊറോണ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയില്‍ ആശുപത്രിയില്‍ നിന്നും സെല്ലിലേക്ക് മാറ്റിയത്. വ്യാഴാഴ്ചയാണ് സ്രവ പരിശോധന നടന്നത്. ഫലം വന്നതിനുശേഷം ജയിലിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഒക്ടോബര്‍ 29നാണ് ബിനീഷ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്. ബിനീഷിനെ 14 ദിവസമാണ് ഇ.ഡി ചോദ്യം ചെയ്തത്.

അതേസമയം, അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം. ഇതുവരെ നാല് പേര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here