അർണബി​ന്റെ ജാമ്യം; സുപ്രീം കോടതിയെ ഹാ​സ്യാ​ത്മ​ക​മാ​യി വി​മ​ർ​ശി​ച്ച കു​നാ​ൽ കം​റ​ക്കെ​തി​രെ കോടതിയലക്ഷ്യ നടപടി

ന്യൂ​ഡെൽ​ഹി: സുപ്രീം കോടതിയെ ഹാ​സ്യാ​ത്മ​ക​മാ​യി വി​മ​ർ​ശി​ച്ച കു​നാ​ൽ കം​റ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി. അർണബ്​ ഗോസ്വാമിക്ക്​ ഇടക്കാല ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കു​നാ​ൽ കം​റ​ സുപ്രീം കോടതിയെ വിമർശിച്ചത്. അ​ർ​ണ​ബി​നെ ജ​യി​ൽ​മോ​ചി​ത​നാ​ക്കി​യ വി​ധി വ​ന്ന്​ 24 മ​ണി​ക്കൂ​റി​ന​ക​മാ​ണ്​ കു​നാ​ലി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ക​ത്തും അ​നു​മ​തി​യും ത​യാ​റാ​യ​ത്. ഔറം​ഗാ​ബാ​ദി​ലെ ശ്രീ​രം​ഗ്​ ക​ട്​​നേ​ശ്വ​ർ​ക​ർ എ​ന്ന​യാ​ൾ​ക്ക്​ ന​ൽ​കി​യ അ​നു​മ​തി പ​ത്ര​ത്തി​ൽ കു​നാ​ൽ കം​റ​യു​ടെ ട്വീ​റ്റു​ക​ൾ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന്​ കെകെ വേ​ണു​ഗോ​പാ​ൽ വ്യ​ക്​​ത​മാ​ക്കി.

കു​നാ​ലി​ൻ്റെ ട്വീ​റ്റു​ക​ൾ പ​രി​ശാ​ധി​ച്ചു​വെ​ന്നും അ​വ ഹാ​സ്യ​ത്തി​ൻ്റെയും കോ​ട​തി​യ​ല​ക്ഷ്യ​ത്തി​​നു​മി​ട​യി​ലു​ള്ള രേ​ഖ മ​റി​ക​ട​ക്കു​ന്ന​താ​ണെ​ന്നും എ.​ജി വ്യ​ക്​​ത​മാ​ക്കി. ‘ഓ​ണ​ർ എ​ന്നോ കെ​ട്ടി​ടം വി​ട്ടു’ ‘ഈ ​രാ​ജ്യ​ത്തി​ൻ്റെ സു​പ്രീം​കോ​ട​തി​യാ​ണ്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ’ എ​ന്നീ ട്വീ​റ്റു​ക​ൾ​ക്കു​ പു​റ​മെ ത്രി​വ​ർ​ണ​പ​താ​ക​ക്ക്​ പ​ക​രം ഭ​ര​ണ​ക​ക്ഷി​യാ​യ ബിജെപി​യു​ടെ കൊ​ടി നാ​ട്ടി​യ കാ​വി നി​റ​ത്തി​ലു​ള്ള സു​പ്രീം​കോ​ട​തി കെ​ട്ടി​ടം ചി​ത്രീ​ക​രി​ച്ചു​വെ​ന്ന്​ എജി കു​റ്റ​പ്പെ​ടു​ത്തി.