Home State രാത്രി എന്തോ വലിയ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കി; ഒന്നും കണ്ടില്ല ; സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

രാത്രി എന്തോ വലിയ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കി; ഒന്നും കണ്ടില്ല ; സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

0

ആലപ്പുഴ: സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ തൃക്കുന്നപ്പുഴ പതിയാങ്കര തൈപ്പറമ്പിൽ സജീവന്റെ മകൻ ഗോകുൽ(22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെ ആലപ്പുഴ കളക്ടറേറ്റിന് സമീപത്തായിരുന്നു അപകടം.

രാത്രി എന്തോ വലിയ ശബ്ദം കേട്ട് സമീപവാസി റോഡിലിറങ്ങി നോക്കിയെങ്കിലും സ്കൂട്ടറും യുവാവും ഓടയിൽ വീണ് കിടന്നതിനാൽ കണ്ടിരുന്നില്ല. പിന്നീടാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ സ്കൂട്ടർ നിയന്ത്രണം തെറ്റി ഓടയിൽവീണാണ് അപകടം സംഭവിച്ചതെന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here