ന്യൂഡെൽഹി: വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. ആദ്യം 60 ശതമാനം സർവീസുകൾ ആണ് ഉണ്ടായിരുന്നത്. സർവീസുകൾ ഇപ്പൊൾ 70 ശതമാനത്തോളം ആക്കി ഉയർത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആഴ്ചയിൽ 2100 അധിക സർവീസുകൾ നടത്താൻ വിമാന കമ്പനികൾക്ക് സാധിക്കും.
മാര്‍ച്ച് 25-ന് താത്കാലികമായി നിർത്തി വച്ച വിമാനസര്‍വീസുകള്‍ മെയ് 25 ന് തുറന്നപ്പോൾ 30000 യാത്രക്കാരുടെ കപ്പാസിറ്റിയാണ് ഉണ്ടായിരുന്നത്. നവംബര്‍ എട്ടായപ്പോഴേക്കും അത് 2.06 ലക്ഷമായി ഉയര്‍ത്തിയെന്ന് വ്യോമയാന മന്ത്രി എച്ച് എസ് പുരി പറഞ്ഞു.
പുതിയ തീരുമാനത്തോടെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍.