വാഷിംഗട്ണ്‍: ഹോങ്കോംഗില്‍ ചൈനീസ് ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കന്‍ നേതൃത്വം നല്‍കുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അമേരിക്കയുടെ വിദേശ ആസ്തി നിയന്ത്രണ വകുപ്പാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഹോങ്കോംഗിലെ ജനങ്ങളെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്നെടുക്കുന്ന നയം ചൈന തുടരുകയാണെന്നും ചൈന കവര്‍ന്നെടുക്കുന്നത് ആ ജനതയുടെ അന്താരാഷ്ട്ര രംഗത്തേക്കുള്ള പ്രവേശനമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ജനതയെ അകാരണമായി അറസ്റ്റ് ചെയ്യുകയാണ്.
ഇതെല്ലാം തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാല് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ജനങ്ങളുടെ സമാധാനത്തിനും സൗര്യജീവിതത്തിനും ഹോങ്കോംഗിന്റെ പരമാധികാരത്തിനും എതിരാണ്. അതിനാലാണ് ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് എന്ന് മൈക്ക് പോംപിയോ അറിയിച്ചു.