Home Politics ബിഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെഡി

ബിഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെഡി

0

പാറ്റ്‍ന: ബിഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെഡി. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ട് സീറ്റുകളിലാണ് ആർജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്.

ഒരു ഘട്ടത്തിൽ പിന്നോട്ട് പോയെങ്കിലും കേവലഭൂരിപക്ഷം തിരിച്ചുപിടിച്ച എൻഡിഎ 125 സീറ്റുകളിൽ മുന്നേറുകയാണ്. മഹാസഖ്യം 111 സീറ്റുകളിലും ഇടതുപാർട്ടികൾ 18 ഇടത്തും മുന്നിലാണ്. അതേ സമയം 20 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്.

മഹാസഖ്യത്തിൽ വലിയ തിരിച്ചടി നൽകിയത് കോൺഗ്രസ് ആണെന്നാണ് വിലയിരുത്തൽ. ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം. തൊട്ടുപിന്നിൽ 73 സീറ്റുകളിൽ ബിജെപിയും മുന്നേറുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടത് പക്ഷം തുടക്കത്തിൽ ഉയർത്തിയ മുന്നേറ്റം നിലനിർത്തി 18 സീറ്റുകളിൽ മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here