മുംബൈ: ടിആർപി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങ് അറസ്റ്റിൽ. കേസിൽ പന്ത്രണ്ടാം പ്രതിയായ ഘനശ്യാം ഇന്ന് കോടതിയിൽ ഹാജരാക്കും.
2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ടിവി കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടിൽ റിപ്പബ്ലിക് ടിവി ചാനൽ ഓൺ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകർ പോലീസിന് മൊഴി നൽകിയിരുന്നു. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ലോക്കൽ ചാനലുകൾക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു.
എന്നാൽ റിപ്പബ്ലിക് ടിവിക്കെതിരായി ഉയർന്ന ആരോപണങ്ങളെ അധികൃതർ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.