Home Politics എംഎൽഎ മാര്‍ക്കെതിരെ കേസെടുക്കുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂ: കുഞ്ഞാലിക്കുട്ടി

എംഎൽഎ മാര്‍ക്കെതിരെ കേസെടുക്കുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂ: കുഞ്ഞാലിക്കുട്ടി

0

മലപ്പുറം: യുഡിഫ് എംഎൽഎമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എൽഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗത്തിന്‍റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകള്‍ ഗുരുതരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ഖമറുദ്ദീന്‍റെ കേസിലും ഇത് തന്നെയാണ് സ്ഥിതി. എംഎൽഎ മാര്‍ക്കെതിരെ കേസെടുക്കുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവിധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഒരു ഡസനോളം യുഡിഎഫ് എംഎൽഎമാര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് എൽഡിഎഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കൃത്യമായ അന്വേഷണമായതിനാലാണ് 70 ദിവസങ്ങള്‍ക്കുശേഷം ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ എംഎൽഎ അറസ്റ്റിലായത്. സമാനമായ അന്വേഷണമാണ് ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ് കേസുകളിലും നടക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here