അനിശ്ചിതത്വം നീങ്ങി; ഓഹരി സൂചികകളിൽ വന്‍ കുതിപ്പ്; ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 42,500 പോയിന്റെ പിന്നിട്ടു

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങി ചിത്രം തെളിഞ്ഞതോടെ ഓഹരി സൂചികകള്‍ക്കു വന്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 572 പോയന്റ് നേട്ടത്തിലെത്തി. നിഫ്റ്റി 159 പോയിന്റ് ഉയര്‍ത്തു. ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 42,500 പോയിന്റെ പിന്നിട്ടു.

ബിഎസ്ഇയിലെ 1115 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 51 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ വിഭാഗം സൂചികകളും നേട്ടം പ്രകടിപ്പിച്ചു.

ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതോടെ നിക്ഷേപകര്‍ വിപണിയിലേക്ക് തിരിച്ചെത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.